mlhometop

അസ്ഥിക്ക് ബലക്കുറവോ

നട്ടെല്ലുള്ള ജീവികളുടെ ആന്തരികാസ്ഥികൂടത്തിന്റെ ഭാഗമായ കടുപ്പമുള്ള ശരീരകലകളെയാണ് അസ്ഥി (എല്ല്) എന്നു വിളിക്കുന്നത്. ശരീരത്തിനു മുഴുവൻ താങ്ങായി പ്രവർത്തിക്കുന്നതോടൊപ്പം ചലനത്തിനു സഹായിക്കുകയും ആന്തരികാവയവങ്ങളെ ക്ഷതങ്ങളിൽ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു.

അസ്ഥിക്ക് ബലക്കുറവോ

രക്താണുക്കളുടെ ഉത്പാദനവും വ്യത്യസ്ത ലവണങ്ങളുടെ സംഭരണവും അസ്ഥികളുടെ മറ്റ് സുപ്രധാന ധർമ്മങ്ങളാണ്. മുതിർന്ന മനുഷ്യരിൽ 206 അസ്ഥികളും കുട്ടികളിൽ 270 അസ്ഥികളും ആണ്. എന്നാൽ അത്ര പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥയാണ് അസ്ഥിയുടെ ബലക്കുറവ് എന്ന് പറയുന്നത്.

നമ്മുടെ ശരീരത്തെ താങ്ങി നിര്‍ത്തുന്നതും നിവര്‍ന്നു നില്‍ക്കാനുള്ള ബലം നല്‍കുന്നതും എല്ലുകളാണ്.  സ്ത്രീകളിലാണ് പ്രധാനമായും എല്ലുകളുടെ ബലക്കുറവ് കൂടുതലായും കണ്ടുവരുന്നത്.  അസ്ഥി രോഗങ്ങള്‍ കണ്ടുപിടിക്കാനും ചികിത്സിക്കാനും  നടുവ് വേദന,​ കഴുത്തുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോഴേ മാര്‍ഗ്ഗങ്ങളുണ്ട്.

അസ്ഥിരോഗങ്ങള്‍ കണ്ടുപിടിക്കാനുളള ടെസ്റ്റുകളാണ് ബോണ്‍ഡെന്‍സിറ്റി ടെസ്റ്റുകള്‍, ഡെക്സാ സ്‌കാനുകള്‍. എല്ലിന് ബലക്കുറവുണ്ടാകുന്നതിന് കാരണം എന്ന് പറയുന്നത് കാല്‍സ്യത്തിന്റെ അളവ് കുറയുന്നതാണ്. 30 വയസുമുതലാണ് സ്ത്രീകളില്‍ അസ്ഥി ബലക്ഷയവും അസ്ഥി തേയ്മാനവും ഉണ്ടാകുന്നത്. ഒരു പ്രധാന കാരണം വ്യായാമക്കുറവാണ്. രോഗം വന്ന ശേഷം കാല്‍സ്യം കഴിച്ചതുകൊണ്ട് എല്ലുകള്‍ക്ക് ബലം വരണമെന്നില്ല.

എല്ലുകള്‍ക്ക് ബലം ഉണ്ടാവണമെങ്കില്‍ വ്യായാമം ആവശ്യമാണ്. എല്ലുകളുടെ ആരോഗ്യത്തിന് വിറ്റമിന്‍ ഡി വളരെ അത്യാവശ്യമാണ്. നമ്മുടെ ശരീരത്തില്‍ വിറ്റമിന്‍ ഡി അള്‍ട്രാവൈലറ്റ് രശ്മികള്‍ക്ക്  ഉണ്ടാക്കാന്‍ കഴിയും. അല്‍പ്പം വെയിലും ചൂടും തണുപ്പുമൊക്കെ ശരീരത്തിനേല്‍ക്കാന്‍ ശ്രദ്ധിക്കണം.

അസ്ഥിക്ക് ബലക്കുറവോ

കുട്ടിക്കാലം, കൗമാരം, യൗവ്വനാരംഭം എന്നീ ഘട്ടങ്ങളില്‍ എല്ലുകള്‍ പോഷകങ്ങളും ധാതുക്കളും ആഗിരണം ചെയ്യുകയും ശക്തി പ്രാപിക്കുകയും ചെയ്യുന്നു. അസ്ഥികളുടെ സാന്ദ്രത ഏറ്റവും കൂടുന്നത് ഒരു വ്യക്തിയുടെ പ്രായം ഇരുപതുകളുടെ അവസാനത്തില്‍ എത്തുമ്പോളാണ്. ഒരു വ്യക്തിക്ക് പ്രായം കൂടുന്നതിനനുസരിച്ച് എല്ലുകള്‍ക്ക് സാന്ദ്രത നഷ്ടപ്പെടാം.

ആര്‍ത്തവവിരാമത്തിനുശേഷം സ്ത്രീകളില്‍ ഓസ്റ്റിയോപൊറോസിസ് രോഗങ്ങള്‍ കണ്ടുവരുന്നു. ഇത് എല്ലുകളെ ദുര്‍ബലപ്പെടുത്തുകയും എളുപ്പത്തില്‍ പൊട്ടാനും കാരണമാക്കുന്ന അസുഖമാണ്. അസ്ഥികളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും നിരവധി മാര്‍ഗങ്ങളുണ്ട്. ആഹാരം

വ്യായാമം എന്നിവ അതില്‍ ചിലതാണ്. അസ്ഥികളുടെ സാന്ദ്രത സ്വാഭാവികമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള അത്തരം വഴികള്‍ നമുക്കു നോക്കാം.

മുതുകു വേദനയുടെ വകഭേദങ്ങള്‍

മെക്കാനിക്കല്‍ ബാക്ക് പെയിന്‍: അധിക പേരും അനുഭവിക്കുന്ന വേദന മെക്കാനിക്കല്‍ ബാക്ക് പെയിന്‍ എന്ന വിഭാഗത്തില്‍ പെടുന്നതായിരിക്കും. കൃത്യമായി നട്ടെല്ലിന്റെ വശങ്ങളിലുള്ള പേശികളില്‍ വിരല്‍ ചൂണ്ടുന്ന രോഗി പക്ഷേ, താഴെ കാലിലേക്ക് വേദന വ്യാപിക്കുന്നതായി പറയാറില്ല. 

ചിലര്‍ക്ക് പുറംഭാഗത്ത് പ്രത്യേക ബിന്ദുക്കളില്‍ വേദന കേന്ദ്രീകരിക്കപ്പെട്ടിരിക്കും. ഇത്തരം പോയിന്റുകളില്‍ വിരല്‍ കൊണ്ട് അമര്‍ത്തുമ്പോള്‍ രോഗി കഠിനമായ വേദന കൊണ്ട് പുളയാറുണ്ട്. സാങ്കേതികമായി ടിഗര്‍ പോയന്റുകള്‍ എന്നു വിളിക്കാവുന്ന ഇത്തരം ബിന്ദുക്കള്‍ പേശികളുടെ അസാധാരണത്വം കൊണ്ട് ഉണ്ടാവുന്ന സങ്കോച കേന്ദ്രങ്ങളാണ്. ദീര്‍ഘനേരത്തെ ഇരുത്തം, 

കുനിഞ്ഞുകൊണ്ടുള്ള ജോലി, സ്ഥാനം തെറ്റിയുള്ള ഇരുത്തം അല്ലെങ്കില്‍ കിടത്തം മുതലായ കാരണങ്ങളാല്‍ മാംസപേശികളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് ഇതിന്റെ കാരണം. പ്രാദേശിക ഭാഷകളില്‍ ഉളുക്ക്, ഞെട്ടല്‍ പോലുള്ള പദാവലികള്‍ ഇത്തരം വിഭാഗത്തിലുള്ള പുറംവേദനയെ സൂചിപ്പിക്കുന്നു. 

നാഡികളെ ബാധിച്ചാലുണ്ടാവുന്ന ലക്ഷണങ്ങളായ സ്പര്‍ശന ശേഷിക്കുറവോ തരിപ്പോ മരവിപ്പോ കൈകളുടെ ബലക്കുറവോ ഇത്തരക്കാരില്‍ ഉണ്ടാവാറില്ല. അതുപോലെ കഠിനമായ ജോലി ഈ വേദന അധികരിപ്പിക്കുന്നു. അടുക്കള ജോലി ചെയ്യുന്ന വീട്ടമ്മമാരില്‍ നല്ലൊരു വിഭാഗത്തിലും മെക്കാനിക്കല്‍ ബാക്ക് പെയിന്‍ ആണ് കാണാറുള്ളത്. ഉറക്കില്‍നിന്നെഴുന്നേല്‍ക്കുമ്പോള്‍ കുറയുന്ന വേദന ജോലി ചെയ്ത് തുടങ്ങി വൈകുന്നേരത്തോടെ കൂടുതലാവുന്നു. ഒന്ന് നന്നായി വിശ്രമിച്ചാല്‍ വേദന ശമിക്കുന്നു.

പരിഹാരം

ശരീരത്തിന്റെ മുകളിലുള്ള ഭാഗത്തെ (തലമുതല്‍ ഇടുപ്പ് വരെയുള്ള ഭാഗം) നിവര്‍ന്നു നില്‍ക്കാന്‍ സഹായിക്കുന്നത് നമ്മുടെ നട്ടെല്ലും അനുബന്ധ പേശീവ്യവസ്ഥയുമാണ്. ഇതില്‍ അസ്ഥി, പേശി, ലിഗ്‌മെന്റുകള്‍, സന്ധികള്‍ എല്ലാം ഉള്‍പ്പെടും. നട്ടെല്ലിനെ ഒരു വില്ലുപോലെ സങ്കല്‍പിക്കുകയാണെങ്കില്‍ അത് മുന്നോട്ട് വളഞ്ഞുപോവാതെ പിന്നിലേക്ക് കെട്ടിവെക്കാന്‍ ഞാണ്‍ പോലെ വര്‍ത്തിക്കുന്ന നാരുകള്‍ പോലുള്ള ലിഗ്‌മെന്റുകളാണ് സഹായിക്കുന്നത്.

അസ്ഥികളുടെയും പേശികളുടെയും ലിഗ്മന്റുകളുടെയും സ.. വസ്ഥയിലുള്ള വിന്യാസം നഷ്ടപ്പെടുമ്പോള്‍ പേശികളിലും ലിഗ്‌മെന്റുകളിലും വലിവു വരുന്നു. ഇത് വേദനയായി അനുഭവപ്പെടുന്നു. അതിനാല്‍ ദീര്‍ഘ നേരമുള്ള ഇരുത്തം, കുനിഞ്ഞുകൊണ്ടുള്ള ജോലി, പുറംഭാഗത്ത് ഭാരം ചുമക്കല്‍, തലയില്‍ ചുമടുവെക്കല്‍, വളഞ്ഞുപുളഞ്ഞുള്ള കിടത്തം എന്നിവ ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കണം.

കുനിഞ്ഞു നിന്ന് കനത്ത ഭാരം ഉയര്‍ത്തുന്നത് ചിലപ്പോള്‍ മുതുകിലെ പേശികള്‍ക്ക് താങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. ഇത് ശക്തമായ പുറംവേദനക്ക് കാരണമാകും.

വ്യായാമം

നട്ടെല്ലിന്റെ വശങ്ങളിലുള്ള പേശികളുടെ ദൃഢതക്ക് വ്യായാമം അത്യാവശ്യമാണ്. ചലനാത്മകമല്ലാത്തതും അധ്വാന ശീലമില്ലാത്തതുമായ ജീവിതശൈലി മുതുകിലെ പേശികളെ വളരെ ദൃഢത കുറഞ്ഞതും പേശീപിണ്ഡം കുറഞ്ഞതുമാക്കി മാറ്റും. 

ഇവയെ പുനരുദ്ധീകരിക്കാനും ദൃഢീകരിക്കാനും വേണ്ട അളവില്‍ വ്യായാമം ചെയ്യുന്നത് ഗുണം ചെയ്യാറുണ്ട്. വയറിന്റെയും ശരീരത്തിന്റെ മധ്യ ഭാഗത്തിന്റെയും ഭാരം കുറക്കുന്നത് നട്ടെല്ലിന്റെ മേലുള്ള അമിത സമ്മര്‍ദം കുറക്കുന്നതിന് സഹായിക്കും. നിത്യേനയുള്ള നടത്തവും വ്യായാമവും കൊണ്ട് ശരിയായ അനുപാതത്തിലുള്ള ശരീര ആകാരം നിലനിര്‍ത്തുന്നത് മറ്റു പല രോഗങ്ങളിലെന്ന പോലെ പുറം വേദന നിയന്ത്രിക്കാനും സഹായിക്കും.

നട്ടെല്ലിന്റെ ഡിസ്‌ക് തള്ളലും നാഡീവേരു സമ്മര്‍ദവും

മുതുക് വേദന തുടങ്ങുമ്പോഴേ പലരുടെയും മനസ്സില്‍ ഉയരുന്ന ചോദ്യമാണ് ഇത് ഡിസ്‌ക് പ്രശ്നമാണോ എന്നത്. താരതമ്യേന പ്രായം കുറഞ്ഞവരില്‍ പെട്ടെന്ന് തുടങ്ങുന്ന ഈ വേദനക്ക് എന്തെങ്കിലും ഒരു കാരണം ഉണ്ടായിരിക്കും. കുനിഞ്ഞു ഭാരം ഉയര്‍ത്തുമ്പോഴോ യാത്രയിലുള്ള ഇളക്കങ്ങളോ പോലെ മുതുകിന് പ്രകമ്പനമുണ്ടാകാന്‍ ഹേതുവായ കാര്യം എല്ലായ്‌പ്പോഴും രോഗികള്‍ ഓര്‍ത്തെടുക്കാറു്. നട്ടെല്ലിലുണ്ടാകുന്ന വേദന ചിലപ്പോള്‍ കൈയിലേക്കും വ്യാപിക്കാറുണ്ട്. അതുപോലെ മുതുകിനു താഴെയാണ് ഡിസ്‌ക് വേദന ഉണ്ടാകുന്നതെങ്കില്‍ അത് രേഖീയമായി കാലിലേക്ക് വ്യാപിക്കാറുണ്ട്. 

ഡിസ്‌കിന്റെ സ്ഥാന ചലനം മിക്കപ്പോഴും L4- L5 L5-ട1 എന്നീ ഇടങ്ങളില്‍ ആയതിനാല്‍ മുതുക് വേദന മുട്ടിനു താഴെ പാദം വരെ വ്യാപിക്കാറുണ്ട്. ഇടക്കിടക്ക് വൈദ്യുത ഷോക്ക് പോലുള്ള അനുഭവമാണ് നാഡീ സമ്മര്‍ദം ഉണ്ടാവുമ്പോള്‍ രോഗിക്ക് അനുഭവപ്പെടുക. അനുബന്ധ കാലില്‍ മരവിപ്പും അനുഭവപ്പെടാറുണ്ട്. 

വയറിന്റെ മര്‍ദം കൂടുന്നതിനാല്‍ തുമ്മുമ്പോള്‍ കാലിലേക്ക് വേദന വ്യാപിക്കുന്നുണ്ട്. ഡിസ്‌ക് മൂലം വളരെ സാധാരണയായി കാണപ്പെടുന്നതാണ് ഘ5 നാഡീ വേദന. ഇത്തരക്കാരില്‍ മുട്ടിനു കീഴിലും കാലിലും പാദത്തിന്റെ പുറം ഭാഗത്തും വേദനയോ മരവിപ്പോ അനുഭവപ്പെടാറുണ്ട്. അതുപോലെ തന്നെ കാലിന്റെ തള്ളവിരല്‍ മുകളിലേക്ക് ചലിപ്പിക്കാനുള്ള ശേഷിക്കുറവും കണ്ടുവരുന്നു. കുനിയുമ്പോള്‍ കിടന്നു കൊണ്ട് മുട്ട് മടക്കാതെ കാല്‍ നേരെ മുകളിലേക്ക് ഉയര്‍ത്തുമ്പോഴും ഇത്തരം വേദനകള്‍ കാലിലേക്ക് അരിച്ചുകയറുന്നു.
Previous Post Next Post
CLOSE ADS
CLOSE ADS