mlhometop

Wonderful stories in Malayalam for Kids :

kathakaḷ vāyikkunnat niṅṅaḷ āsvadikkunnuṇṭēā? inṟarmīḍiyaṟṟ alleṅkil appar inṟarmīḍiyaṟṟ Leval paṭhitākkaḷkkāyi pratyēkaṁ eḻutiya ñaṅṅaḷuṭe vinēāda ceṟukathakaḷ vāyikkuka. Do you enjoy reading stories? Read our entertaining short stories specially written for intermediate or upper intermediate level learners.  Fun and Entertaining Short Moral Stories for Your Children, “The Bogey Beast” by Flora Annie Steel. “The Tortoise and the Hare” by Aesop. “The Tale of Johnny Town-Mouse” by Beatrix Potter. “The Night Train at Deoli” by Ruskin Bond.

ജീവിതത്തിന്റെ കഥ:

ചില സമയങ്ങളിൽ ആളുകൾ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു, അവർ അവിടെ ഉണ്ടായിരിക്കാനോ ഏതെങ്കിലും തരത്തിലുള്ള ഉദ്ദേശ്യങ്ങൾ നിറവേറ്റാനോ ഒരു പാഠം പഠിപ്പിക്കാനോ അല്ലെങ്കിൽ നിങ്ങൾ ആരാണെന്നോ നിങ്ങൾ ആരാകാൻ ആഗ്രഹിക്കുന്നുവെന്നോ മനസിലാക്കാൻ നിങ്ങളെ സഹായിച്ചിരുന്നുവെന്ന് നിങ്ങൾക്കറിയാം. ഈ ആളുകൾ ആരാണെന്ന് നിങ്ങൾക്കറിയില്ല (ഒരുപക്ഷേ നിങ്ങളുടെ റൂംമേറ്റ്, അയൽക്കാരൻ, സഹപ്രവർത്തകൻ, ദീർഘനാളത്തെ സുഹൃത്ത്, കാമുകൻ അല്ലെങ്കിൽ ഒരു അപരിചിതൻ പോലും) എന്നാൽ നിങ്ങൾ അവരുമായി കണ്ണടയ്ക്കുമ്പോൾ, ആ നിമിഷത്തിൽ തന്നെ അവർ നിങ്ങളുടെ ജീവിതത്തെ ചിലരിൽ ബാധിക്കുമെന്ന് നിങ്ങൾക്കറിയാം അഗാധമായ വഴി.

ചിലപ്പോഴൊക്കെ നിങ്ങൾക്ക് ഭയങ്കരവും വേദനാജനകവും അന്യായവുമാണെന്ന് തോന്നിയേക്കാവുന്ന കാര്യങ്ങൾ സംഭവിക്കും, പക്ഷേ പ്രതിഫലനത്തിൽ നിങ്ങൾ കണ്ടെത്തുന്നത് ആ തടസ്സങ്ങളെ മറികടക്കാതെ നിങ്ങളുടെ കഴിവ്, ശക്തി, ഇച്ഛാശക്തി അല്ലെങ്കിൽ ഹൃദയം എന്നിവ ഒരിക്കലും മനസ്സിലാകില്ല എന്നാണ്.

എല്ലാത്തിനും ഒരു കാരണമുണ്ട്. യാദൃശ്ചികമായോ ഭാഗ്യം കൊണ്ടോ ഒന്നും സംഭവിക്കുന്നില്ല. രോഗം, പരിക്ക്, സ്നേഹം, യഥാർത്ഥ മഹത്വത്തിന്റെ നഷ്ടപ്പെട്ട നിമിഷങ്ങൾ, തീർത്തും വിഡ് idity ിത്തം എന്നിവയെല്ലാം നിങ്ങളുടെ ആത്മാവിന്റെ പരിധികൾ പരീക്ഷിക്കുന്നതിനായി സംഭവിക്കുന്നു. ഈ ചെറിയ പരിശോധനകൾ ഇല്ലാതെ, അവ എന്തുതന്നെയായാലും, ജീവിതം സുഗമമായി നിർമ്മിച്ചതും നേരായതും പരന്നതുമായ ഒരു റോഡ് പോലെയാകും. ഇത് സുരക്ഷിതവും സുഖകരവുമാണ്, പക്ഷേ മന്ദബുദ്ധിയും തീർത്തും അർത്ഥശൂന്യവുമാണ്.

നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന നിങ്ങൾ കണ്ടുമുട്ടുന്ന ആളുകളും നിങ്ങൾ അനുഭവിക്കുന്ന വിജയവും തകർച്ചയും നിങ്ങൾ ആരായിത്തീരുമെന്ന് സൃഷ്ടിക്കാൻ സഹായിക്കുന്നു. മോശം അനുഭവങ്ങൾ പോലും അതിൽ നിന്ന് പഠിക്കാം. വാസ്തവത്തിൽ, അവ ഒരുപക്ഷേ ഏറ്റവും വിശദവും പ്രധാനപ്പെട്ടതുമാണ്. ആരെങ്കിലും നിങ്ങളെ വേദനിപ്പിക്കുകയോ ഒറ്റിക്കൊടുക്കുകയോ ഹൃദയം തകർക്കുകയോ ചെയ്താൽ അവരോട് ക്ഷമിക്കുക, കാരണം വിശ്വാസത്തെക്കുറിച്ചും നിങ്ങളുടെ ഹൃദയം തുറക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അറിയാൻ അവർ നിങ്ങളെ സഹായിച്ചിട്ടുണ്ട്. ആരെങ്കിലും നിങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ, നിരുപാധികമായി അവരെ സ്നേഹിക്കുക, അവർ നിങ്ങളെ സ്നേഹിക്കുന്നതിനാൽ മാത്രമല്ല, ഒരു തരത്തിൽ, അവർ നിങ്ങളെ സ്നേഹിക്കാൻ പഠിപ്പിക്കുകയും നിങ്ങളുടെ ഹൃദയവും കണ്ണുകളും എങ്ങനെ തുറക്കാമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.

എല്ലാ ദിവസവും എണ്ണുക !!! ഓരോ നിമിഷവും അഭിനന്ദിക്കുകയും ആ നിമിഷങ്ങളിൽ നിന്ന് നിങ്ങൾക്ക് സാധ്യമായതെല്ലാം എടുക്കുകയും ചെയ്യുക, നിങ്ങൾക്ക് ഒരിക്കലും ഇത് വീണ്ടും അനുഭവിക്കാൻ കഴിയില്ല. നിങ്ങൾ മുമ്പ് സംസാരിച്ചിട്ടില്ലാത്ത ആളുകളുമായി സംസാരിക്കുക, യഥാർത്ഥത്തിൽ ശ്രദ്ധിക്കുക. സ്വയം പ്രണയത്തിലാകാനും സ്വതന്ത്രരാകാനും കാഴ്ചകൾ ഉയർത്താനും അനുവദിക്കുക. നിങ്ങൾക്ക് എല്ലാ അവകാശവുമുള്ളതിനാൽ തല ഉയർത്തിപ്പിടിക്കുക. നിങ്ങൾ ഒരു മികച്ച വ്യക്തിയാണെന്ന് സ്വയം പറയുക, സ്വയം വിശ്വസിക്കുക, കാരണം നിങ്ങൾ സ്വയം വിശ്വസിക്കുന്നില്ലെങ്കിൽ, മറ്റുള്ളവർക്ക് നിങ്ങളെ വിശ്വസിക്കാൻ പ്രയാസമാണ്. നിങ്ങൾ ആഗ്രഹിക്കുന്നതെന്തും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കാം. നിങ്ങളുടെ സ്വന്തം ജീവിതം സൃഷ്ടിക്കുക, എന്നിട്ട് പുറത്തുപോയി ഒരു പശ്ചാത്താപവുമില്ലാതെ ജീവിക്കുക.


ദാമുവിന്റെ അത്യാഗ്രഹം വരുത്തിയ വിന (Dhamuvinte athyagraham varuthiya vina)(The greedy Dhamu) :

ഒരിടത്തൊരിടത്ത് ദാമു എന്ന് പേരുള്ള സ്വാർത്ഥനും അത്യാഗ്രഹിയുമായ ഒരു മനുഷ്യനുണ്ടായിരുന്നു.  ഒരു ദിവസം അയാളുടെ മുപ്പതു സ്വർണനാണയങ്ങൾ അടങ്ങിയ സഞ്ചി നഷ്ടമായി. അയാൾ കുറെ അന്വേഷിച്ചിട്ടും സഞ്ചി കിട്ടിയില്ല. അയാൾ നിരാശനായി.
 
                                അയാൾ നിരാശനായിരിക്കുന്നത് കണ്ട അയാളുടെ സുഹൃത്ത് കാര്യം അന്വേഷിച്ചു. സ്വർണനാണയങ്ങൾ കാണാതായ വിവരം ദാമു സുഹൃത്തിനോട്  പറഞ്ഞു. അയാളുടെ സുഹൃത്ത് ഒരു സത്യസന്ധനും പരോപഹാരിയും ആയിരുന്നു. സുഹൃത്തിന്റെ പേര് രാമു എന്നായിരുന്നു. രാമു ദാമുവിനെ സഹായിക്കാനായി നാണയത്തിനു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.
 
                                 കുറെ അന്വേഷണത്തിനൊടുവിൽ രാമുവിന് ദാമുവിന്റെ നാണയങ്ങൾ അടങ്ങുന്ന സഞ്ചി കിട്ടി.

രാമു സഞ്ചിയുമായി ദാമുവിന്റെ അടുക്കലെത്തി. ദാമുവിന് സന്തോഷമായി. ദാമു സഞ്ചി തുറന്ന് നാണയങ്ങൾ എണ്ണി നോക്കി. മുപ്പതു സ്വർണനാണയങ്ങൾ അതിൽ ഉണ്ടായിരുന്നു. അപ്പോൾ അത്യാഗ്രഹിയായ ദാമു രാമുവിനോട് പറഞ്ഞു. "അല്ലയോ സുഹൃത്തേ, ഇതിൽ നാല്പത് സ്വർണനാണയങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ ഇതിൽ മുപ്പതു നാണയങ്ങളെ ഉള്ളൂ. താങ്കൾ ബാക്കി നാണയങ്ങൾ എടുത്തോ ?" 

                                   "ആ സഞ്ചിയിൽ അത്രയും നാണയങ്ങളെ ഉണ്ടായിരുന്നുള്ളു. ഞാൻ അതിൽ നിന്നും ഒന്നും എടുത്തിട്ടില്ല." രാമു വിഷമത്തോടെ  പറഞ്ഞു. എന്നാൽ ദാമു  അത് സമ്മതിച്ചില്ല. അവർ തമ്മിൽ തർക്കമായി. അവസാനം തർക്കം മൂത്ത്‌ നായാധിപന്റെ അടുത്ത് പോകാമെന്നായി.

അവർ രണ്ടു പേരും കൂടി ഒരു നായാധിപന്റെ അടുത്ത് ചെന്നു. എന്നിട്ട്  നടന്നതെല്ലാം ന്യായാധിപനെ അറിയിച്ചു. ന്യായാധിപൻ കുറച്ചു സമയം ആലോചനാ നിമഗ്നായി ഇരുന്നു. അതിന് ശേഷം ദാമുവിനോട് ചോദിച്ചു. "നിങ്ങളുടെ സഞ്ചിയിൽ നാൽപതു സ്വർണനാണയങ്ങൾ ഉണ്ടായിരുന്നെന്ന് നിങ്ങള്ക്ക് ഉറപ്പാണോ ?" അത്യാഗ്രഹിയായ ദാമു പറഞ്ഞു. " അതെ, ആ സഞ്ചിയിൽ നാല്പത് സ്വർണനാണയങ്ങൾ ഉണ്ടായിരുന്നു." അതുകേട്ട ന്യായാധിപൻ രാമുവിനോടു ചോദിച്ചു. "നിങ്ങൾ ഈ സഞ്ചിയിൽ നിന്ന് നാണയങ്ങൾ എടുത്തോ?" രാമു വിഷമത്തോടെ പറഞ്ഞു. "ഇല്ല. ഞാൻ അതിൽ നിന്ന് ഒന്നും എടുത്തിട്ടില്ല.എന്റെ കൈയിൽ കിട്ടിയപ്പോൾ മുപ്പതു നാണയങ്ങളെ ഉണ്ടായിരുന്നൊള്ളു."

                                        കുറച്ചു നേരത്തിന് ശേഷം ന്യായാധിപൻ ദാമുവിനോട് പറഞ്ഞു. "നിങ്ങളുടെ സഞ്ചിയിൽ നാൽപതു നാണയങ്ങൾ ഉണ്ടായിരുന്നെന്ന് അല്ലെ പറഞ്ഞത്. പക്ഷെ ഈ സഞ്ചിയിൽ മുപ്പതു നാണയങ്ങളെ ഉള്ളൂ. അതുകൊണ്ട് ഈ സഞ്ചി നിങ്ങളുടേത് ആയിരിക്കില്ല. ഈ സഞ്ചി ഞാൻ രാമുവിന് കൊടുക്കുവാണ്. നിങ്ങളുടെ സഞ്ചി ഏത്രയും പെട്ടെന്ന് കിട്ടട്ടെ എന്ന് ആശംസിക്കുന്നു."                          
                             

                                    അങ്ങനെ അത്യാഗ്രഹിയായ ദാമു നാണിച്ചു തലയും താഴ്ത്തി നിന്നു. പരോപകാരിയായ രാമുവിന് മുപ്പത് സ്വർണനാണയങ്ങൾ കിട്ടി.
ദാമു അത്യാഗ്രഹത്തിനു പോയില്ലായിരുന്നെങ്കിൽ അയാൾക്ക്‌ നഷ്ടപെട്ട സ്വർണനാണയങ്ങൾ തിരിച്ചു കിട്ടിയേനെ.
ഗുണപാഠം ::  അത്യാഗ്രഹം ആപത്ത് .... .

അപ്പൂപ്പനും അമ്മൂമ്മയും അപ്പവും !! (Appooppanum Ammoommayum Appavum) :

പണ്ട് പണ്ട് ഒരുപാട് ദൂരെ ഒരു ഗ്രാമത്തിൽ ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. അവർ രണ്ടുപേരും ഭയങ്കര പിടിവാശിക്കാരായിരുന്നു. അപ്പൂപ്പനാകട്ടെ ഒരു പിശുക്കനും. പല ദിവസവും അവർ പട്ടിണി കിടന്നു. ഭക്ഷണം കഴിച്ചാൽ ചിലവ് കൂടുമല്ലോ എന്ന് കരുതിയാണ് അവർ ജീവിച്ചത്. 

                                                     അങ്ങനെയിരിക്കെ ഒരു ദിവസം അടുത്ത വീട്ടിൽ നിന്നും നല്ല അപ്പം ചുടുന്ന നറുമണം വന്നപ്പോൾ അപ്പൂപ്പനും അമ്മൂമ്മക്കും നാവിൽ വെള്ളം ഊറി. അവർക്കും അപ്പം തിന്നാൻ കൊതി ആയി. അമ്മൂമ്മ പറഞ്ഞു കുറച്ച് അരിയും തേങ്ങയും കൊണ്ടുവന്നാൽ നല്ല അപ്പം ചുട്ടു നമുക്കും കഴിക്കാം. അപ്പൂപ്പൻ സമ്മതിച്ചു. 

 പക്ഷേ അരി മേടിച്ചാൽ പൈസ ചിലവാകുമല്ലോ. അപ്പൂപ്പൻ ആലോചിച്ചു!  ആലോചിച്ച് ആലോചിച്ച് അവസാനം അപ്പൂപ്പൻ ഒരു ഉപായം കണ്ടെത്തി,  പൈസ ചെലവാക്കാതെ അരിയും തേങ്ങയും സംഘടിപ്പിക്കാൻ. 

                                        എന്നിട്ട് അപ്പൂപ്പൻ എന്ത് ചെയ്തെന്നോ? അപ്പൂപ്പൻ തന്റെ പുതപ്പിന്റെ അറ്റത്തു  ചക്ക പശ പുരട്ടി അരിക്കടയിലേക്ക് നടന്നു. കടയിൽ അരി വച്ചിരിക്കുന്ന ചാക്കിന് മുകളിൽ പശയുള്ള പുതപ്പ് ഒന്നുമറിയാത്തതുപോലെ ഇട്ടതിനു ശേഷം തിരിച്ചെടുത്തു. അപ്പോൾ കുറച്ച് അരിമണികൾ പശയിൽ പറ്റിപിടിച്ചു! ആരും കാണാതെ അപ്പൂപ്പൻ അവ പെറുക്കിയെടുത്തു. ഇത് പലവട്ടം ആവർത്തിച്ചപ്പോൾ കിട്ടിയ കുറച്ച് അരിയുമായി അപ്പൂപ്പൻ വീട്ടിലേക്കു തിരിച്ചു! 

                                                   പോകുന്ന വഴിയിൽ ഒരു കാക്ക തേങ്ങയുമായി പറന്നു വരുന്നത് കണ്ട അപ്പൂപ്പൻ ഒരു കല്ലെടുത്തു കാക്കയെ എറിഞ്ഞു. പേടിച്ചുപോയ കാക്ക തേങ്ങാ ഉപേക്ഷിച്ചു പറന്നുപോയി! അപ്പൂപ്പനാകട്ടെ ആ തേങ്ങയുമെടുത്തു വീട്ടിലെത്തി. അതിനുശേഷം അരിയും തേങ്ങയും അമ്മൂമ്മയുടെ കയ്യിൽ കൊടുത്തിട്ട് അപ്പം ചുടാൻ പറഞ്ഞു.

                                                 അമ്മൂമ്മ അരിയൊക്കെ കഴുകി പൊടിച്ച് തേങ്ങായും ചേർത്ത് അപ്പം ചുട്ടു.  ചുട്ടുകഴിഞ്ഞപ്പോൾ ആകെ മൂന്നപ്പം! രണ്ടുപേർക്കും വായിൽ വെള്ളം ഊറി. അവർ അപ്പം പങ്കിടാൻ തീരുമാനിച്ചു.

                                                       അപ്പൂപ്പൻ പറഞ്ഞു എനിക്ക് രണ്ട് അപ്പം വേണം അമ്മൂമ്മ ഒരെണ്ണം എടുത്താൽ മതി. അമ്മൂമ്മ സമ്മതിക്കുമോ? അമ്മൂമ്മ പറഞ്ഞു ഞാൻ കഷ്ടപ്പെട്ട് അപ്പം ഉണ്ടാക്കിയിട്ട് എനിക്ക് ഒരെണ്ണമോ? എനിക്ക് രണ്ടെണ്ണം വേണം, അപ്പൂപ്പൻ ഒരെണ്ണം എടുത്താൽ മതി. അപ്പൂപ്പൻ സമ്മതിച്ചില്ല. കഷ്ടപ്പെട്ട് അരിയും തേങ്ങയും സംഘടിപ്പിച്ച തനിക്ക് രണ്ടപ്പം കിട്ടിയേ തീരൂ എന്നായി. രണ്ടുപേരും തർക്കിച്ചു മടുത്തു. അവസാനം രണ്ടുപേരും കൂടി ഒരു തീരുമാനമെടുത്തു. 

                                                      രണ്ടുപേരും മിണ്ടാതെയിരിക്കാം. ആര് ആദ്യം മിണ്ടുന്നോ അയാൾ തോൽക്കും, അയാൾക്ക്‌ ഒരപ്പം! വിജയിക്കുന്ന ആൾക്ക് രണ്ടപ്പവും!

 അങ്ങനെ അവർ മത്സരം ആരംഭിച്ചു. രണ്ടുപേരും മിണ്ടാതെ ഇരിക്കാൻ തുടങ്ങി. ഇരുന്നിരുന്ന് മടുത്ത അവർ കിടന്നു. കടുത്ത മത്സരമാണല്ലോ ഇത്തിരി വൈകിയാലും രണ്ടപ്പം കിട്ടുമല്ലോ എന്ന്  ഇരുവരും കരുതി.

                                                     അപ്പോഴാണ് ഒരു കാക്ക അതുവഴി പറന്നു വന്നത്. കാക്ക നോക്കുമ്പോൾ മൂന്ന് അപ്പം ഉണ്ടാക്കി വെച്ചിട്ട് അപ്പൂപ്പനും അമ്മൂമ്മയും മാറി കിടക്കുന്നു. കാക്ക കൂടുതൽ ഒന്നും ആലോചിച്ചില്ല, ഒരപ്പവും കൊത്തിയെടുത്തു പറന്നുപോയി. അപ്പൂപ്പനും അമ്മൂമ്മയും അതൊന്നും ശ്രദ്ധിക്കാതെ കിടന്നു. മിണ്ടിയാൽ ഒരപ്പമല്ലേ കിട്ടൂ.

                                                   കുറച്ചു അഴിഞ്ഞപ്പോൾ ഒരു പൂച്ച  അതുവഴി വന്നു. ഒരപ്പം പൂച്ചയും  എടുത്തുകൊണ്ടു പോയി. അപ്പൂപ്പനും അമ്മൂമ്മയും അറിഞ്ഞതുമില്ല ഒന്നും മിണ്ടിയുമില്ല, മിണ്ടിയാൽ തോറ്റുപോവില്ലേ!

                                                   അത് കണ്ടുകൊണ്ട് അടുത്തവീട്ടിലെ ഒരു കുട്ടി അതിലേ വന്നു. അവന് വിശക്കുന്നുണ്ടായിരുന്നു. അവൻ അപ്പൂപ്പനേം അമ്മൂമ്മയേം മാറി മാറി വിളിച്ചു. രണ്ടുപേരും മിണ്ടുന്നില്ല. അവൻ മിച്ചമുണ്ടായിരുന്ന അപ്പവും എടുത്ത് തന്റെ വീട്ടിലേക്കു പോയി. 

                                                പോകുന്ന വഴി കണ്ട മുതിർന്ന ഒരാളോട് അവൻ പറഞ്ഞു അപ്പൂപ്പനും അമ്മൂമ്മയും മരിച്ചു എന്ന്! അയാൾ വേഗം അവിടെയെത്തി. അപ്പൂപ്പനേം അമ്മൂമ്മയേം വിളിച്ചുനോക്കി, അനക്കമില്ല. അയാൾ ആദ്യം തന്നെ അപ്പൂപ്പന്റെ വായും മൂക്കും മൂടിക്കെട്ടി. ശ്വാസം മുട്ടിയ അപ്പൂപ്പൻ ശബ്ദം ഉണ്ടാക്കി. അപ്പോൾ അമ്മൂമ്മ ചാടിയെണീറ്റ് ഞാൻ ജയിച്ചേ എനിക്ക് രണ്ടപ്പം കിട്ടിയേ എന്ന് പറഞ്ഞു അടുക്കളയിലേക്ക് ഓടി. കൊതിയോടെ നോക്കിയപ്പോൾ ഒരപ്പം പോലും മിച്ചമില്ല!  
രണ്ടുപേരും ഇളിഭ്യരായി. 
വിട്ടുവീഴ്ച ചെയ്തിരുന്നേൽ ഒരപ്പമെങ്കിലും കിട്ടിയേനെ എന്ന് അവർ ചിന്തിച്ചു.

അപ്പൂപ്പനും അമ്മൂമ്മയും ചാമ്പങ്ങയും (Appooppanum Ammoommayum Champangayum) (The Older Couple and The Water Apple) :

ഒരിടത്തൊരിടത്ത്  ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു.
                                             അവരുടെ വീടിനു മുന്നിൽ ഒരു ചാമ്പ മരം ഉണ്ടായിരുന്നു. ആ ചാമ്പ മരത്തിൽ നിറയെ ചാമ്പങ്ങ ഉണ്ടായി.

ചാമ്പമരം മുഴുവൻ ചാമ്പങ്ങ പഴുത്തു കിടക്കുന്നത് കാണുവാൻ നല്ല രസമായിരുന്നു.

                                             അങ്ങനെയിരിക്കെ ഒരു ദിവസം അമ്മൂമ്മ അപ്പൂപ്പനോട് പറഞ്ഞു. "എന്ത് രസമാണ് ചാമ്പങ്ങ പഴുത്തു കിടക്കുന്നതു കാണുവാൻ. നമുക്ക്  ഇതാർക്കും കൊടുക്കേണ്ട. അടുത്ത വീടുകളിലെ കുട്ടികൾ വരുമ്പോൾ നമുക്കവരെ ഓടിക്കാം. "

                                              ഇതുകേട്ട് അപ്പൂപ്പൻ പറഞ്ഞു. "ശരിയാ , ഇതാർക്കും കൊടുക്കേണ്ട. നമുക്കും കഴിക്കേണ്ട. എന്നും കണ്ടു കൊണ്ടിരിക്കും."

                          അപ്പൂപ്പനും അമ്മൂമ്മയും ചാമ്പയ്ക്ക് കാവലിരുന്നു.അവർ ചാമ്പങ്ങ പറിക്കാൻ വന്ന കുട്ടികളെയെല്ലാം ഓടിച്ചു. അവർ പഴുത്തു ചുവന്ന ചാമ്പങ്ങ സന്തോഷത്തോടെ  കണ്ടു കൊണ്ടിരുന്നു.

                                     അങ്ങനെയിരിക്കെ അവരുടെ ചാമ്പങ്ങ രാത്രിയിൽ  ആരോ  പറിക്കുന്നുണ്ടെന്ന് അവർക്കു മനസിലായി. അവർ ആളെ കണ്ടുപിടിക്കാൻ തീരുമാനിച്ചു. അത് ഒരു മരപ്പട്ടിയാണെന്ന്‌ അവർക്ക് മനസിലായി.

                               അപ്പൂപ്പനും അമ്മൂമ്മയും മരപ്പട്ടിയെ എങ്ങനെ പിടിക്കാം എന്ന് തല പുകഞ്ഞാലോചിച്ചു. അങ്ങനെ അമ്മൂമ്മക്കൊരു ഒരു ബുദ്ധി തോന്നി.

                                  അമ്മൂമ്മ പറഞ്ഞു . "രാത്രി ആകുമ്പോൾ അപ്പൂപ്പൻ ചാമ്പ മരത്തിനു മുകളിൽ ഇരിക്കണം. മരപ്പട്ടി വരുമ്പോൾ അതിനെ കുലുക്കി താഴേക്കിടണം. ഞാൻ ഒരു വടിയുമായി താഴെ ഇരിക്കാം. ഞാൻ അതിനെ അടിച്ചു കൊല്ലാം." അപ്പൂപ്പൻ സമ്മതിച്ചു.

                              അങ്ങനെ രാത്രിയായി. അപ്പൂപ്പൻ ചാമ്പ മരത്തിനു മുകളിൽ പുതച്ചു മൂടി ഇരുന്നു. അമ്മൂമ്മ  ചാമ്പ മരത്തിന്റെ ചുവട്ടിലും ഇരുന്നു. കുറെ നേരമായിട്ടും മരപ്പട്ടി വന്നില്ല. അപ്പൂപ്പന് ഉറക്കം വന്നു തുടങ്ങി. അപ്പൂപ്പൻ അങ്ങനെ ഇരുന്ന് ഉറങ്ങിപ്പോയി. ഉറങ്ങി മരത്തിൽ നിന്നു താഴേക്കു വീണു.


രാത്രിയല്ലേ അമ്മുമ്മക്കുണ്ടോ കണ്ണു കാണാൻ പറ്റുന്നുള്ളു! അമ്മൂമ്മ മരപ്പട്ടിയാണെന്നു വിചാരിച്ച് അപ്പൂപ്പനെ അടിയോടടി.

                            അപ്പൂപ്പൻ വേദന കൊണ്ട് ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി. നിലവിളിക്കുന്ന ശബ്ദം കേട്ടപ്പോൾ  അമ്മൂമ്മക്ക്‌ തോന്നി."ഇത്  മരപ്പട്ടിയുടെ സ്വരമല്ലല്ലോ. ഒരു മനുഷ്യന്റെ സ്വരം  ആണല്ലോ ?" അമ്മൂമ്മ പുതപ്പു മാറ്റി നോക്കിയപ്പോൾ , അതാ പാവം അപ്പൂപ്പൻ അടി കൊണ്ട് അവശനായി കിടക്കുന്നു. അമ്മൂമ്മക്കും വിഷമമായി.

                                   പിന്നീട് അവർ എല്ലാവർക്കും ചാമ്പങ്ങ കൊടുക്കാൻ
തുടങ്ങി. കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ അവർക്കും സന്തോഷം തോന്നി.

ഗുണപാഠം ::  നമ്മുക്കുള്ളത് മറ്റുള്ളവരുമായി പങ്കു വച്ചാൽ സന്തോഷം ഇരട്ടിയാകും  .... .


രാത്രിയല്ലേ അമ്മുമ്മക്കുണ്ടോ കണ്ണു കാണാൻ പറ്റുന്നുള്ളു! അമ്മൂമ്മ മരപ്പട്ടിയാണെന്നു വിചാരിച്ച് അപ്പൂപ്പനെ അടിയോടടി.

                            അപ്പൂപ്പൻ വേദന കൊണ്ട് ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി. നിലവിളിക്കുന്ന ശബ്ദം കേട്ടപ്പോൾ  അമ്മൂമ്മക്ക്‌ തോന്നി."ഇത്  മരപ്പട്ടിയുടെ സ്വരമല്ലല്ലോ. ഒരു മനുഷ്യന്റെ സ്വരം  ആണല്ലോ ?" അമ്മൂമ്മ പുതപ്പു മാറ്റി നോക്കിയപ്പോൾ , അതാ പാവം അപ്പൂപ്പൻ അടി കൊണ്ട് അവശനായി കിടക്കുന്നു. അമ്മൂമ്മക്കും വിഷമമായി.

                                   പിന്നീട് അവർ എല്ലാവർക്കും ചാമ്പങ്ങ കൊടുക്കാൻ
തുടങ്ങി. കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ അവർക്കും സന്തോഷം തോന്നി.

ഗുണപാഠം ::  നമ്മുക്കുള്ളത് മറ്റുള്ളവരുമായി പങ്കു വച്ചാൽ സന്തോഷം ഇരട്ടിയാകും  .... .

സ്വർണമീനും കാക്കയും (Swarnameenum Kakkayum) (The Gold Fish & The Crow) :

  ഒരു കുളത്തിൽ ഒരു സ്വർണമീനുണ്ടായിരുന്നു. വലിയ അഹങ്കാരിയായിരുന്നു അവൻ.
അയ്യയ്യേ! നിങ്ങളെയൊക്കെ കാണാൻ ഒരു ഭംഗിയുമില്ല. എന്നാൽ എന്നെ നോക്ക്,

എന്തു ഭംഗിയാണെനിക്ക്! " , സ്വർണമീൻ എപ്പോഴും മറ്റു മീനുകളെ കളിയാക്കും.

                                 അങ്ങനെയിരിക്കെ ഒരു കാക്കച്ചേട്ടൻ അതുവഴി വന്നു. കുളത്തിൽ എന്തോ സ്വർണനിറത്തിൽ  വെട്ടിത്തിളങ്ങുന്നത്  കാക്കചേട്ടന്റെ കണ്ണിൽപ്പെട്ടു.

                              "ഹയ്യടാ , അതൊരു സ്വർണമീനാണല്ലോ!"  , കാക്കചേട്ടന്റെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു.

 

 കാക്കച്ചേട്ടൻ വേഗം സ്വർണമീനിനെ ഒറ്റക്കൊത്ത് ! ഭാഗ്യത്തിന് സ്വർണമീനിന്റെ ഒരു കുഞ്ഞിച്ചിറകിനു മാത്രമേ കൊത്തുകോണ്ടുള്ളൂ

                                  ഏതായാലും സ്വർണമീനിന്‌ നന്നായി വേദനിച്ചു. തനിക്ക് സ്വർണനിറം  ഉള്ളതുകൊണ്ടാണ്  കാക്കച്ചേട്ടൻ കൊത്താൻ വന്നതെന്ന് സ്വർണമീനിന്‌ മനസിലായി.


                              അതോടെ സ്വർണമീനിന്റെ അഹങ്കാരമെല്ലാം പമ്പ കടന്നു. നല്ല ഒരു കുഞ്ഞു മീനായി അവൻ കുളത്തിൽ കഴിഞ്ഞു കൂടി.


ഗുണപാഠം ::  നമ്മുടെ അഹങ്കാരം നമുക്ക് ആപത്തുണ്ടാക്കും .... .

 

أحدث أقدم
CLOSE ADS
CLOSE ADS